അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി മലപ്പുറം എസ്.എസ്.എ സംഘടിപ്പിച്ച 'ജൈവമുദ്ര' ജില്ലാതല സംഗമത്തില്‍ വട്ടംകുളം സി.പി.എന്‍.യു.പി സ്കൂള്‍ സംഘം എ ഗ്രേഡ് നേടി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗവേഷണാത്മകമായ പ്രൊജക്ടുകളുടെയും അവരുമായി നടത്തിയ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നടന്നത്. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി യു.പി വിഭാഗത്തില്‍ നാല്പതോളം ടീമുകള്‍ പങ്കെടുത്തു. എ ഗ്രേഡ് നേടിയ സ്കൂള്‍ടീമിനെ അസംബ്ലിയില്‍വെച്ച് ഹെഡ്മാസ്റ്റര് ഭവത്രാതന് പി.എന്‍. സമ്മാനങ്ങള്‍ നല്കി അഭിനന്ദിച്ചു.
മോഹൻലാൽ പറഞ്ഞത് വായിക്കൂ
6 ദിവസം മുമ്പ്




0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ