പേജുകള്‍‌

2020, നവംബർ 6, വെള്ളിയാഴ്‌ച

ഓട്ടിസം സെൻറർ ഉദ്ഘാടനം ചെയ്തു 

എടപ്പാൾ: ബി ആർ സി യുടെ കീഴിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓട്ടിസം സെൻറർ തുയ്യം ജി എൽ പി സ്കൂളിൽ  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ മലപ്പുറം ജില്ലാ പ്രോഗ്രാം കോഡിനേറ്റർ കെ വി വേണുഗോപാൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എടപ്പാൾ ബിആർസി പരിധിയിലുള്ള ഉള്ള ആറ് പഞ്ചായത്തുകളിലെ ഓട്ടിസ്റ്റിക് വിദ്യാർഥികൾക്ക്  തെറാപ്പി സൗകര്യങ്ങൾ സ്പെഷ്യൽ എജുക്കേഷൻ സൗകര്യങ്ങൾ എന്നിവ ഓട്ടിസം സെൻററിൽ സ്കൂൾ ആരംഭിക്കുന്ന മുറക്ക് ലഭ്യമാകും. ചടങ്ങിൽ എടപ്പാൾ ബി.പി.  ജിജിവർഗീസ് വാർഡ് മെമ്പർ നളിനി സ്ക്കൂൾ പ്രധാന അധ്യാപകൻ സേതുമാധവൻ  പിടിഎ പ്രസിഡൻറ് പ്രവീൺ ബി ആർ സി ട്രെയിനർ അനിൽ എന്നിവർ സംസാരിച്ചു


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

 അധ്യാപക ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഉപജില്ലയിലെ അധ്യാപകരുടെ സൃഷ്ടികൾ ചേർത്ത് നിർമിച്ച ഡിജിറ്റൽ മാസിക വായനക്കും അഭിപ്രായങ്ങൾക്കുമായി സമർപ്പിക്കുന്നു.

DIGITAL MAGAZINE

2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഏകദിന കൗൺസിലിങ്

 സമഗ്ര ശിക്ഷാ കേരള,  എടപ്പാൾBRC യുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ, ആലംകോട് പഞ്ചായത്തിൽ കക്കിടിപ്പുറം വൃദ്ധസദനത്തിലെ പ്രതിഭാ കേന്ദ്രത്തിൽ വച്ച് കുട്ടികൾക്ക് ഏകദിന കൗൺസിലിങ് നടത്തി. ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജിതാ സുനിൽ നിർവ്വഹിക്കുകയും വാർഡ് മെമ്പർ ശശിധരൻ ആശംസയും അറിയിച്ചു സ്വാഗതം CRCC സുമ റ്റീച്ചറും നന്ദി അമൃത റ്റീച്ചറും പറഞ്ഞു ക്ലാസ്സ് നയിച്ചത് ഗവ ഹയർ സെക്കണ്ടറി പാലപ്പെട്ടി സ്കൂളിലെ കൗൺസിലിങ് അധ്യാപിക ഫായിസറ്റീച്ചറാണ്

2020, ജൂലൈ 24, വെള്ളിയാഴ്‌ച

എസ്.എസ്.കെ. ഓൺലൈൻ പഠന കേന്ദ്രങ്ങൾക്കു എൽ.ഇ.ഡി. ടി.വി. നൽകുന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ മന്ത്രി ഡോ.കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു.




2020, ജൂലൈ 17, വെള്ളിയാഴ്‌ച

RESULTS


LSS USS RESULT 2019-20
എടപ്പാൾ ഉപജില്ല
________

LS S
___

ആകെ എഴുതിയവർ  : 656
വിജയിച്ചവർ                 : 202
വിജയശതമാനം           : 31 %

USS
__

ആകെ എഴുതിയവർ  :  518
വിജയിച്ചവർ                 :  50
വിജയശതമാനം           :  10%

ഗിഫ്റ്റഡ് ചിൽഡ്രൻ.       : 7

2020, ജൂലൈ 12, ഞായറാഴ്‌ച

WORKSHEET

CLASSWISE  ഫസ്റ്റ് ബെൽ ' ഓൺലൈൻ പഠന സംവിധാനത്തിന് എടപ്പാൾ ഉപജില്ലയിലെ അധ്യാപക കൂട്ടായ്മകൾ രൂപകല്പന ചെയ്ത പഠനപിന്തുണാ സാമഗ്രികളാണ് ഇവിടെയുള്ളത്.  ആവശ്യമുള്ള കുട്ടികൾക്ക് ഇവ ഡൗൺലോഡ് ചെയ്ത് ഉപയോഗപ്പെടുത്താവുന്നതാണ്

ഓട്ടിസം സെൻറർ ഉദ്ഘാടനം ചെയ്തു  എടപ്പാൾ: ബി ആർ സി യുടെ കീഴിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓട്ടിസം സെൻറർ തുയ്യം ജി...