ഓട്ടിസം സെൻറർ ഉദ്ഘാടനം ചെയ്തു
എടപ്പാൾ: ബി ആർ സി യുടെ കീഴിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓട്ടിസം സെൻറർ തുയ്യം ജി എൽ പി സ്കൂളിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ മലപ്പുറം ജില്ലാ പ്രോഗ്രാം കോഡിനേറ്റർ കെ വി വേണുഗോപാൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എടപ്പാൾ ബിആർസി പരിധിയിലുള്ള ഉള്ള ആറ് പഞ്ചായത്തുകളിലെ ഓട്ടിസ്റ്റിക് വിദ്യാർഥികൾക്ക് തെറാപ്പി സൗകര്യങ്ങൾ സ്പെഷ്യൽ എജുക്കേഷൻ സൗകര്യങ്ങൾ എന്നിവ ഓട്ടിസം സെൻററിൽ സ്കൂൾ ആരംഭിക്കുന്ന മുറക്ക് ലഭ്യമാകും. ചടങ്ങിൽ എടപ്പാൾ ബി.പി. ജിജിവർഗീസ് വാർഡ് മെമ്പർ നളിനി സ്ക്കൂൾ പ്രധാന അധ്യാപകൻ സേതുമാധവൻ പിടിഎ പ്രസിഡൻറ് പ്രവീൺ ബി ആർ സി ട്രെയിനർ അനിൽ എന്നിവർ സംസാരിച്ചു