ഫാബ്രിക് പെയിടിങ്ങ് കാമ്പില്‍നിനും .....
2010, ഫെബ്രുവരി 10, ബുധനാഴ്ച
2010, ഫെബ്രുവരി 9, ചൊവ്വാഴ്ച
എയ്റോബിക്സ് പരിശീലനം
2010, ജനുവരി 29, വെള്ളിയാഴ്ച
റ്റാറ്റ
കരഞ്ഞു കരഞ്ഞു തളര്‍ന്ന് കുട്ടന്‍
അമ്മയുടെ മടിത്തട്ടില്‍് തന്നെ കിടന്നുറങ്ങി....
വീട്ടില്‍് വന്ന ആളുകള്‍
പലരും പോയിരുന്നു
മൗനം അവിടമാകെ
തളം കെട്ടിയിരുന്നു.
എന്നാലും ആരൊക്കെയോ കരയുന്ന
പതിഞ്ഞ ശബ്ദം.....
പഴത്തിനു മുകളില്‍ കത്തിച്ചുവെച്ചിരുന്ന
ചന്ദനത്തിരികള്‍ എരിഞ്ഞടങ്ങിയിരുന്നു....
കുട്ടന്‍ ഉറക്കത്തില്‍ ചേച്ചിയുമായി കളിക്കുകയായിരുന്നു.....
ഒളിച്ചു കളി ... തൊട്ടു കളി ....
കണ്ണാരം പൊത്തിക്കളി .....
ഒടുവില്‍ റ്റാറ്റ കാട്ടി ചിരിച്ചു കൊണ്ട്
പോകുന്ന ചേച്ചിയെ നോക്കി
കുട്ടന്‍ കരഞ്ഞു...
പുറത്ത് ചിത കെട്ടടങ്ങാന്‍ തുടങ്ങിയിരുന്നു .....
കെ.മുഹമ്മദ് ബഷീര്‍
VIII
ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ

2010, ജനുവരി 28, വ്യാഴാഴ്ച
നിറങ്ങള്‍
സ്നേഹത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയില്ല .
ഒരു പക്ഷെ ,
കറുപ്പായിരിക്കാം .....
അവള്‍ക്കും അതേ നിറമായിരുന്നു.....
പക്ഷെ,
ദുഖത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയാം.
അത് വെള്ളയാണ്
അന്നവളെ പുതപ്പിച്ചിരുന്നത്
വെള്ളത്തുണികൊണ്ടാണ് ......
ഗോപിക .കെ
VIII-B
ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
ന്നെനിക്കറിയില്ല .
ഒരു പക്ഷെ ,
കറുപ്പായിരിക്കാം .....
അവള്‍ക്കും അതേ നിറമായിരുന്നു.....
പക്ഷെ,
ദുഖത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയാം.
അത് വെള്ളയാണ്
അന്നവളെ പുതപ്പിച്ചിരുന്നത്
വെള്ളത്തുണികൊണ്ടാണ് ......
ഗോപിക .കെ
VIII-B
ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
2010, ജനുവരി 17, ഞായറാഴ്ച
നൂറ്റാണ്ടിലെ നിഴല്‍ നാടകത്തിനു സാക്ഷിയായി.....
അധ്യയന വര്‍ഷത്തിന്റെ തിരക്ക് പിടിച്ച അവസാന നാളുകളിലെ ഒരു മധ്യാഹ്നത്തിലാണ് ആ അസുലഭ അവസരം എന്നെത്തേടി എത്തിയത്. എടപ്പാള്‍ ബി.ആര്‍.സി യില്‍ വെച്ച് നടത്തിയ ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പദ്ധതിയുടെ ഭാഗമായ പ്രബന്ധ മത്സരതിലൂടെ വലയ ഗ്രഹണം നേരിട്ട് കാണാനുള്ള അവസരം ലഭിച്ചപോള്‍ വിജ്ഞാനത്തിന്റെ ഒരു കലവറയായിരുന്നു എനിക്ക് മുന്നില്‍ തുറക്കപ്പെട്ടത്. യാത്രകളെ ഏറെ ഇഷ്ടപെടുന്ന എനിക്ക് ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആയിരുന്നു ആ യാത്ര. ഒരു പാടു സുഹൃത്തുക്കളെ ലഭിച്ച അവസരവും.
ജനുവരി പതിനാലിന് രാത്രി 10.30 -ഓടെയാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റിയമ്പത് കൂട്ടുകാരും അധ്യാപകരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു .രാവിലെ 5 മണിയോടെ തിരുവനന്തപുരത്തെ കോര്‍പറേഷന്‍ ഗസ്റ്റ് ഹൌസിലെത്തിയ ഞങ്ങള്‍ പ്രഭാതകൃത്യങ്ങള്‍ ചെയ്തു കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങി. ഗസ്റ്റ് ഹൌസില്‍ വെച്ച് മനോജ് മാഷ് നടത്തിയ ക്ലാസ്സ് ഗ്രഹണത്തെ കുറിച്ചുള്ള ഏകദേശ ധാരണ പകര്‍ന്നു തന്നു . കൂട്ടായി മറ്റു അധ്യാപകരും ഉണ്ടായിരുന്നു.
ഗസ്റ്റ് ഹൌസില്‍ നിന്നും നേരെ തിരിച്ചത് പ്രസിദ്ധമായ കനകകുന്ന് കൊട്ടാരത്തിലേക്ക് . അവിടെയാണ് ഞങ്ങള്‍ക്ക് ഗ്രഹണം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. വിവിധ ജില്ലകളില്‍ നിന്നും എത്തി ചേര്‍ന്ന വിദ്യാര്‍ഥികളെ കൂടാതെ ശാസ്ത്രപ്രേമികളുടെ ഒരു ജനസമുദ്രം തന്നെ അവിടെ ഉണ്ടായിരുന്നു. സൂര്യന്‍റെ പ്രതിബിംബം സ്ക്രീനില്‍ പതിപ്പിക്കുന്ന സൂര്യവാഹിനിയും പിന്‍ഹോള്‍ ക്യാമറയും ഗ്രഹണം വിക്ഷിക്കാനായി ഒരുക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഗ്രഹണം കാണാനായി സണ്‍ഫില്‍ടര്‍ തന്നു. ഗ്രഹണത്തെ കുറിച്ചും സുര്യ ഗ്രഹണം വിക്ഷികേണ്ടതിനെ കുറിച്ചും രസകരമായ അന്ധവിശ്വാസങ്ങളെ കുറിച്ചും വിശദമായി തന്നെ അധ്യാപകര്‍ പറഞ്ഞു തന്നു. വിശാലമായ മൈതാനത്തില്‍ ഒരുക്കിയിരുന്ന കസേരകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു, ഗ്രഹണത്തെയും കാത്ത്..
11.30 ആയതോടെ ഞങ്ങള്‍ കാത്തിരുന്ന ഗ്രഹണം ആരംഭിച്ചു. ആകാംക്ഷാഭരിതരായ വിദ്യാര്‍ഥികളും മറ്റുള്ളവരും പ്രിയപ്പെട്ട സുര്യനെ കണ്‍കുളിര്‍ക്കെ കണ്ടു. പക്ഷെ ആറു സെക്കന്റില്‍ കുടുതല്‍ ഒരു പ്രാവശ്യം നോക്കരുത് എന്ന് നിര്‍ദേശം ഉണ്ടായിരുന്നു. പിന്നിടുള്ള നിമിഷങ്ങള്‍ ഞങ്ങള്‍ക്കെന്നും ഓര്‍മയില്‍ സുക്ഷിച്ചു വെക്കാന്‍ ഉതകുന്നതായിരുന്നു. ഞങ്ങളുടെ എല്ലാ സംശയങ്ങളെയും നിവാരണം ചെയ്തു കൊണ്ട് വിദഗ്ധരുടെ പ്രഭാഷണവും ഉണ്ടായിരുന്നു. പ്രൊഫ. C.R. പ്രഭാകരന്‍ നായരെ പോലുള്ളവര്‍ ഞങ്ങള്‍ക്ക് ധാരാളം അറിവ് പകര്‍ന്നു തന്നു. സുര്യ ഗ്രഹണം നേരിട്ട് വിക്ഷിക്കരുതെന്നു പറയുന്നതിനു കാരണം , വിവിധ തരത്തിലുള്ള ഗ്രഹണം ..അങ്ങനെയെല്ലാം. സമയം കടന്നു പോയി. കുടുതല്‍ ആളുകള്‍ വന്നു ചേര്‍ന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലെയും ആളുകള്‍ അവിടെ ഒത്തു കുടിയിരുന്നു.
ഉച്ചക്ക് 1.03 മുതല്‍ 1.13 വരെ ആയിരുന്നു തിരുവനതപുരത്ത് പൂര്ണ വലയ ഗ്രഹണം. എല്ലാവരും ജാഗരുപരായി സുര്യനെ നിരിക്ഷികുകയായിരുന്നു.നേരിട്ട് നോക്കാതവര്‍ക്ക് അവിടവിടെ സ്ഥാപിച്ച എല്‍.സി.ഡി ടി.വി യിലുടെ അവസരം ഒരുക്കിയിരുന്നു. ക്രമേണ അന്തരിക്ഷത്തിലെ ചുടും വെളിച്ചവും കുറഞ്ഞു വന്നു. സണ്‍ഫില്ടരാല്‍ മറക്കപ്പെട്ട കണ്ണുകളിലുടെ ഞങ്ങള്‍ സുര്യന്റെയും ചന്ദ്രന്റെയും നിഴല്‍ നാടകം കണ്ടു. ഒരപുര്‍വ അനുഭവമായിരുന്നു അത്. പുര്‍ണ വലയ ഗ്രഹണം സംഭവിച്ചപോള്‍ മൈതാനത്ത് നിന്നും ആഹ്ലാദത്തിന്റെ കരഘോഷമുയര്‍ന്നു.
അന്ധ വിശ്വാസങ്ങളെ തകര്ത്തെറിയാനായി ഗ്രഹണ സമയത്ത് തന്നെ ഞങ്ങള്‍ കുട്ടമായി ഭക്ഷണം കഴിച്ചു. ദുരെ എത്തേണ്ടതിനാല്‍ 2.30 ഓടെ ഞങ്ങള്‍ കനകക്കുന്നിനോട് വിട പറഞ്ഞു. പിന്നീടു മൃഗശാലയിലേക്ക്..സുര്യന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവിടെ വെച്ച് ചന്ദ്രന്‍ സുര്യനോട് വിട പറയുന്നതും കണ്ടു. പിന്നിട് ശംഖുമുഖത്തേക്ക് തിരിച്ചു. ഞങ്ങളുടെ സമാപന സമ്മേളനം അവിടെ വെച്ചായിരുന്നു. ബഹുമാനപെട്ട മുര്‍ത്തി സാറായിരുന്നു അതിഥി.ഗ്രഹണം കഴിഞ്ഞ് കടലിലേക്ക് മുങ്ങുന്ന സുര്യനെയും കണ്ടു ഞങ്ങള്‍ യാത്ര തിരിച്ചു. പക്ഷെ അപ്പോഴും മനസ്സില്‍ ഗ്രഹണ സുര്യന്‍ ഉദിച്ചു നില്‍ക്കുകയായിരുന്നു. ഈ അവസരം ഒരുക്കി തന്നവരോടുള്ള നന്ദിയും...

2010, ജനുവരി 15, വെള്ളിയാഴ്ച
സൂര്യഗ്രഹണം
നട്ടുച്ചക്ക് സന്ധ്യയുടെ നിഴല്‍ പകര്‍ന്ന്‍ ഒരു നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ആകാശവിസ്മയമായപ്പോള്‍ ഗ്രഹണക്കാഴ്ചകള്‍ കാണാന്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണടകളുമായി കാത്തിരുന്ന കുട്ടികള്‍ക്ക് ആവേശമായി.എടപ്പാള്‍ ഉപജില്ലയിലെ മിക്ക സ്കൂളുകളും കുട്ടികള്‍ക്ക് ഗ്രഹണക്കാഴ്ചകള്‍ കാണാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ചും,സൂര്യബിംബത്തെ ചുവരില്‍ പതിപ്പിച്ചും കുട്ടികള്‍ ഗ്രഹണം കണ്ടു .
ഗ്രഹണക്കാഴ്ചകള്‍ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയിട്ടുള്ള കൂട്ടുകാർ വരുമ്പോള്‍ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് സഹപാഠികള്‍....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)