2018, നവംബർ 30, വെള്ളിയാഴ്‌ച


ഡിസംബർ 3 ലോക ഭിന്നശേഷി ദിനം

ഭിന്ന ശേഷി ദിനം - വിളംബര റാലി

"ഭിന്നശേഷിക്കാരായ വരെ ശക്തിപ്പെടുത്തുക, ഉൾച്ചേർത്ത് സമത്വം ഉറപ്പാക്കുക "  എന്ന 1ീ ലക്ഷ്യങ്ങൾ മുൻനിർത്തി നവംബർ 27 മുതൽ ഡിസംബർ മൂന്നുവരെ ഭിന്നശേഷി വാരാചരണം ആയി ആചരിക്കുകയാണ്. ഇതിന്റെ  മുന്നോടിയായി നവംബർ 27ന്  എടപ്പാൾ ബിആർസി യുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി. വിളംബര റാലി ബഹുമാനപ്പെട്ട ചങ്ങരംകുളം എസ് ഐ ശ്രീ. മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മുച്ചക്രവാഹന ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയുടെ സാന്നിധ്യം വിളംബര റാലിയെ ശ്രദ്ധേയമാക്കി. ഡി. എച്ച് .ഒ.എച്ച്.എസ് എസ്. പൂക്കരത്തറയിലെ റെഡ് ക്രോസ് വിദ്യാർത്ഥികളും എൻ.എസ്.എസ്. വിദ്യാർത്ഥികളും ജി.എച്ച്.എസ്.എസ്. എടപ്പാളിലെ എൻ.എസ്.എസ്. വിദ്യാർഥികളും അധ്യാപകരും വിളംബര റാലിയിൽ അണിനിരന്നു. എടപ്പാൾ ബി.പി.ഒ. ശ്രീ.ഹരിശങ്കർ, എച്ച്. എം. ഫോറം ജോ. സെക്രട്ടറി ശ്രീ ദേവസി,  റിസോഴ്സ് അധ്യാപകരായ ശ്രീ.രാജേഷ്, ശ്രീമതി പ്രീത, ശ്രീമതി. നസീമ എന്നിവർ റാലിക്ക് നേതൃത്വം നൽകി..


അഭിപ്രായങ്ങളൊന്നുമില്ല:

You received notification from DocuSign Signature Service

      Review and sign this document. SIGN INVOICE ...