മെഡിക്കല്‍ സ്ക്രീനിംഗ് ക്യാമ്പ് 2018
2018-19 അധ്യയന വര്‍ഷത്തിലെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ കണ്‍െത്തുന്നതിന്‍റെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തില്‍ ഓരോ വിദ്യാലയത്തിലും, സ്ക്രീനിംഗ് നടത്തി, വിവിധ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പങ്കെടുപ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചു.
എം.ആര്‍ ക്യാമ്പ് 17/07/2018
17/07/2018 -ല്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ മനോരോഗ വിദഗ്ധ ശ്രീമതി അനുജയുടെ നേതൃത്വത്തില്‍ 41 കുട്ടികളുടെ മനോനിലവാരം വിലയിരുത്തി. സെക്കന്‍ഡറി തലത്തില്‍ 21 കുട്ടികളും എലമെന്‍ററി തലത്തില്‍ 20 കുട്ടികളുമാണ് പങ്കെടുത്തത്. 16 കുട്ടികളെ ഗ്രാന്‍റിനായി നിര്‍ദേശിക്കുകയും ചെയ്തു..
ഒ.എച്ച് ക്യാമ്പ് 18/07/2018
യു.ആര്‍.സി പൊന്നാനിയും ബി.ആര്‍.സി എടപ്പാളും സംയുക്തമായി, യു.ആര്‍.സി പൊന്നാനിയില്‍ വെച്ച് നടത്തിയ ഒ.എച്ച് ക്യാമ്പില്‍, സ്ക്രീനിംഗിലൂടെ കണ്‍െത്തിയ അംഗപരിമിതരായ കുട്ടികളെ പങ്കെടുപ്പിച്ചു. പൊന്നാനി താലൂക്ക് ഹോസ്പിറ്റലിലെ അസ്ഥിരോഗവിദഗ്ധന്‍ ഡോ. അബ്ദുള്ള പൂക്കോടന്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു. 6 കുട്ടികള്‍ പങ്കെടുത്തു. 5 എലമെന്‍ററി ക്ലാസിലെ കുട്ടികള്‍ക്ക് ഗ്രാന്‍റിനായി നിര്‍ദേശിക്കുകയും ചെയ്തു.
വി.ഐ ക്യാമ്പ് 19/07/2018
പൊന്നാനി താലൂക്ക് ഹോസ്പിറ്റലിലെ നേത്ര രോഗവിഭാഗവും ഡോക്ടറുമടങ്ങിയ സംഘം 19/07/2018 ല്‍ ബി.ആര്‍സി യുടെ ആഭിമുഖ്യത്തില്‍ നേത്രരോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. നേത്ര രോഗ വിദഗ്ധ ഡോ. എമിന്‍ മരിയ ജേക്കബിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സെക്കന്‍ഡറി തലത്തില്‍ നിന്നു 6 കുട്ടികളും എലമെന്‍ററി തലത്തില്‍ 66 കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു. 45 കുട്ടികള്‍ക്ക് കണ്ണട നിര്‍ദേശിക്കുകയും ചെയ്തു.
എച്ച്.ഐ ക്യാമ്പ് 21/07/2018
21/07/2018 ന് ജി.എല്‍.പി.എസ് എടപ്പാളില്‍ ഓഡിയോളജിസ്റ്റ് ശ്രീമതി പാര്‍വ്വതിയുടെ നേതൃത്വത്തില്‍ നടന്ന ഓഡിയോഗ്രാം പരിശോധനയില്‍ 24 കുട്ടികള്‍ പങ്കെടുത്തു. 16 കുട്ടികളെ കേള്‍വി ക്യാമ്പില്‍ പങ്കെടുക്കുന്നതിനും രണ്‍് കുട്ടികള്‍ക്ക് ഹിയറിംഗ് എയ്ഡ് നല്‍കുന്നതിനും നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് 21/07/2018 ന് 45 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ എലമെന്‍ററി തലത്തില്‍ 40 കുട്ടികളും സെക്കന്‍ററി തലത്തില്‍ 5 കുട്ടികളും പങ്കെടുത്തു. 3 കുട്ടികള്‍ ഹിയറിംഗ് എയിഡിന് അര്‍ഹരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ