2018, ജൂൺ 12, ചൊവ്വാഴ്ച

ജില്ലാ സ്കൂൾ പ്രവേശനോത്സവം
ഗ്രാമത്തിന്റെ ഉത്സവമായി
ജില്ലാ പ്രവേശനോത്സവം
2018 – 19 അക്കാദമിക വർഷത്തെ മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് തവനൂർ കെ.എം.ജി.യു.പി.എസി. ൽതടിച്ചു കൂടിയ ആയിരക്കണക്കിനു നാട്ടുകാരെ സാക്ഷി നിർത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ഉണ്ണികൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മി കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.എം.ബി.ഫൈസൽ, ശ്രീമതി. സജിത എ.ടി., എസ്.എസ്.എ. ജില്ലാ പ്രോജക്ട്  ഓഫീസർ ശ്രീ. എൻ.നാസർ, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി. ശശി പ്രഭ, ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ. അബ്ദുൾ ഗഫൂർ,  ആർ.എം.എസ്.എ. അസിസ്റ്റന്റ്  പ്രോജക്ട് ഓഫീസർ ശ്രീ. രത്നാകരൻ, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ശ്രീ. മുരളീധരൻ പി.എസ്, ശ്രീ. മോഹനകൃഷ്ണൻ, അക്കാദമിക് കോർഡിനേറ്റർ ശ്രീ. സുനിൽ.അലക്സ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.സുരേഷ് എം. ജനപ്രതിനിധികളായ ശ്രീ. കെ,വി.വേലായുധൻ, ശ്രീമതി. നസീറ, ശ്രീമതി. സിന്ധു.കെ.വി. എന്നിവർ സന്നിഹിതരായിരുന്നു.
          

കുരുത്തോല അലങ്കാരങ്ങൾ, കൊടിതോരണങ്ങൾ, ഇൻസ്റ്റലേഷനുകൾ കൊണ്ട് അലകൃതമായ വിദ്യാലയത്തിലേക്ക്  രാവിലെ മുതൽ കുട്ടികളും,രക്ഷിതാക്കളും, നാട്ടുകാരും ഒഴുകുകയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 285 ഓളം കുട്ടികളാണ് ഈ വർഷം അധികമായി വന്നത്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളില്ലാതെ തന്നെ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനായത് അധ്യാപകരുടേയും, രക്ഷിതാക്കളുടേയും തോളോടുതോൾ ചേർന്ന പ്രവർത്തനമാണ്. പുതിയ വർഷത്തിൽ അക്കാദമിക നിലവാരം ഉയർത്താൻ നടത്തുന്ന വ്യത്യസ്ത പരിപാടികളെ കുറിച്ചുള്ള അവതരണങ്ങൾ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന നടത്തിയത് ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസരംഗത്ത് കാണുന്ന പുത്തനുണർവിന്റെ ഏറ്റവും നല്ലതെളിവുകളാണ്  തവനൂരിൽ കണ്ടത്.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം